കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നാളെ

കല്‍പറ്റ: പ്രമുഖ കരിയര്‍ കണ്‍സള്‍ട്ടന്റും കോളംനിസ്റ്റുമായ ഡോ.ടി.പി.സേതുമാധവന്‍ നയിക്കുന്ന കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ കല്‍പറ്റ വൈപ്പന ബില്‍ഡിംഗിലെ സ്‌കോപ് അബ്രോഡ് ഹാളില്‍ നാളെ(വെള്ളി) നടക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു പാസായവര്‍ക്കു രാവിലെ 11 മുതല്‍ 12വരെയും ബിരുദ-ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കു 12 മുതല്‍ ഒന്നുവരെയുമാണ് സെമിനാര്‍. ഇന്ത്യയിലെയും വിദേശങ്ങളിലെയും പ്രമുഖ സ്ഥാപനങ്ങളില്‍ വ്യത്യസ്തമായ കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതിനു ആവശ്യമായ മാര്‍ഗനിര്‍ദേശവും സംശയനിവാരണത്തിനു അവസരവും ഉണ്ടാകും. പ്രവേശനം സൗജന്യം. വിശദവിവരത്തിനു: 9961621266, 9400222800 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

0Shares

Leave a Reply

Your email address will not be published.

Social profiles