ഉക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ തുടര്‍ വിദ്യാഭ്യാസം; ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധി എംപി കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു

കല്‍പ്പറ്റ: ഉക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ തുടര്‍ വിദ്യാഭ്യാസം സംബന്ധമായ ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍ഷുക് മണ്ഡവിയക്ക് രാഹുല്‍ഗാന്ധി എം.പി കത്ത് അയച്ചു. കഴിഞ്ഞ ദിവസം വയനാട് സന്ദര്‍ശനത്തിനിടെ ഉക്രൈനില്‍ പഠിച്ച മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പ്രതിനിധിസംഘം എംപിയെ സന്ദര്‍ശിച്ച് ഇന്ത്യക്ക് അകത്തോ പുറത്തോ തങ്ങളുടെ വിദ്യാഭ്യാസം തുടരുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള വ്യക്തതക്കുറവില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ഗാന്ധി എം.പി കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്ത് അയച്ചത്. നിലവിലെ ചട്ട പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് രജിസ്റ്റര്‍ ചെയ്യാന്‍ ഉക്രൈനില്‍ പോവുകയെന്നത് അസാധ്യമായ കാര്യമായിരിക്കെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു നല്‍കണമെന്ന് കത്തില്‍ രാഹുല്‍ഗാന്ധി എം.പി ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles