ക്ലാസ് മുറികളില്‍ ശബ്ദ സംവിധാനം: പൂര്‍വ വിദ്യാര്‍ഥികള്‍ സമാഹരിച്ച തുക കൈമാറി

മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ് മുറികളില്‍ ശബ്ദസംവിധാനം ഒരുക്കുന്നതിനു പൂര്‍വ വിദ്യാര്‍ഥി സംഘടന ഓര്‍മച്ചെപ്പ് സമാഹരിച്ച തുക പ്രധാനാധ്യാപകന്‍ വിനോദ്കുമാര്‍ ഏറ്റുവാങ്ങുന്നു.

മേപ്പാടി: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ച് ക്ലാസ് മുറികളില്‍ ശബ്ദസംവിധാനം ഒരുക്കുന്നതിനു പൂര്‍വവിദ്യാര്‍ഥി സംഘടനയായ ഓര്‍മച്ചെപ്പ് സമാഹരിച്ച തുക കൈമാറി. സ്‌കൂള്‍ ലീഡറായിരുന്ന
ഡോറിന്‍ ഡി. അല്‍മേഡയില്‍നിന്നു പ്രധാനാധ്യാപകന്‍ വിനോദ്കുമാര്‍ തുക സ്വീകരിച്ചു. പിടിഎ പ്രസിഡന്റ് എന്‍.ഡി. സാബു അധ്യക്ഷത വഹിച്ചു. ഓര്‍മച്ചെപ്പ് പ്രസിഡന്റ് വി.എസ്. ബെന്നി, അധ്യാപകരായ ഇബ്രാഹിം, ദിലീപ്, ദിനേശ്, ഓര്‍മച്ചെപ്പ് ഭാരവാഹികളായ ടി.കെ. നാസര്‍, എടക്കാട്ടില്‍ നജീബ്, വി. റഷീദ്, കെ. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles