വയനാട്ടില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

കല്‍പറ്റ: വയനാട് ഉള്‍പ്പെടെ ആറു ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. വടക്കന്‍ ഒഡിഷക്ക് മുകളിലുള്ള ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. ഇന്നു പകല്‍ മഴയ്ക്കു നേരിയ കുറവുണ്ടാകാനിടയുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ അംഗന്‍വാടികളും പ്രൊഫഷണല്‍ കോളജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍ എ. ഗീത അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലും ഇന്ന് കലക്ടര്‍ എസ്.പി അമൃത് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles