വയനാട് വിത്തുത്സവം: വിത്തുകളുടെ കൈമാറ്റം നടത്തി

വയനാട് വിത്തുത്സവത്തിന്റെ ഭാഗമായി പുത്തൂര്‍വയലില്‍ നടന്ന വിത്ത് കൈമാറ്റം.

കല്‍പറ്റ-ഡോ.എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍, വയനാട് ആദിവാസി വികസന സമിതി, സീഡ് കെയര്‍ എന്നിവയുടെ സംയുക്തമായി പുത്തൂര്‍വയലില്‍ സംഘടിപ്പിച്ച വയനാട് വിത്തുത്സവത്തിന്റെ ഭാഗമായി വിത്തുകളുടെ കൈമാറ്റം നടത്തി. വിള വൈവിധ്യത്തുടര്‍ച്ച ഉറപ്പുവരുത്തുന്നതിനാണ് വിത്തുകള്‍ കൈമാറിയത്. ദ്വിദിന ഉത്സവത്തിന്റെ ഭാഗമായി കൃഷി വിദഗ്ധര്‍ കര്‍ഷകരുമായി സംവദിച്ചു. കാലാവസ്ഥ വ്യതിയാനം കൃഷിയെയും വിള വൈവിധ്യത്തെയും എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. വിത്ത്-വിള വൈവിധ്യ സംരക്ഷണം, തനത് ആവാസ വ്യവസ്ഥയുടെ പരിപോഷണം എന്നിവ കണക്കിലെടുത്ത് ഫൗണ്ടേഷന്‍ ആദിവാസി വിഭാഗങ്ങളില്‍നിന്നു തെരഞ്ഞെടുത്ത സുരേഷ് മരവയല്‍, ഗോപിനാഥന്‍ ആലത്തൂര്‍, അനില്‍ കുമിള്‍പുര എന്നിവര്‍ക്കു പുരസ്‌കാരം നല്‍കി. ഭിന്നശേഷിക്കാരിയായ പട്ടികവര്‍ഗ കര്‍ഷക വെള്ളമുണ്ട കൊല്ലിയില്‍ കുംഭയെ ആദരിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പുത്തൂര്‍വയല്‍ ഗവേഷണ നിലയം ഡയറക്ടര്‍ ഡോ.വി.ഷക്കീല അധ്യക്ഷത വഹിച്ചു. സൗത്ത് വയനാട് ഡി.എഫ്.ഒ സജ്‌ന കരീം മുഖ്യതിഥിയായി. ആദിവാസി വികസന സമിതി പ്രസിഡന്റ് എ.ദേവകി, സീഡ് കെയര്‍ കണ്‍വീനര്‍ ജോസഫ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles