മരം വീണ് വീട് തകര്‍ന്നു

വെള്ളാഞ്ചേരി റസല്‍കുന്ന് സെറ്റില്‍മെന്റ് കൊളനിയിലെ നാരായണന്റെ വീടിന് മുകളില്‍ മരം വീണ നിലയില്‍

തിരുനെല്ലി: മരംവിണ് വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. തിരുനെല്ലി പഞ്ചായത്ത് വെള്ളാഞ്ചേരി റസല്‍കുന്ന് സെറ്റില്‍മെന്റ് കൊളനിയിലെ നാരായണന്റെ വീടിന്റെ മുകളിലാണ് ഇന്നലെ രാത്രി രണ്ടരയോടെ മരം വിണത്. മരംവീഴുന്നശബ്ദം കേട്ട് നാരായണനും ഭാര്യയും മക്കളും പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടിന്റെ ഭിത്തിയും, ഫര്‍ണ്ണിച്ചറുകളും ഭാഗികമായും മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. രണ്ട് ലക്ഷം രൂപരൂപയുടെ നഷ്ട്ടം കണക്കാക്കുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫോറസ്റ്റ് അധികൃതരും ചേര്‍ന്നാണ് വീടിന് മുകളില്‍ വീണ മരം മുറിച്ചുമാറ്റിയത്. രക്ഷാപ്രവര്‍ത്തിന് തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപൂട്ടി റെയ്ഞ്ചര്‍കെ.കെ.സുന്ദരന്‍, കെ കെ സുരേന്ദ്രന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles