ഹാപ്പിനെസ് ഫെസ്റ്റിവല്‍: ആയിരം നിരാശ്രയര്‍ക്കു ഭക്ഷണം നല്‍കി

ഹാപ്പിനെസ് ഫെസ്റ്റിന്റെ ഭാഗമായി പാവപ്പെട്ടവര്‍ക്കു വിതരണം ചെയ്യുന്നതിനുള്ള ഭക്ഷണം നീലഗിരി കോളേജില്‍ വിദ്യാര്‍ഥികള്‍ തയാറാക്കുന്നു.

ബത്തേരി-ലോക സന്തോഷദിനത്തോടനുബന്ധിച്ചു താളൂര്‍ നീലഗിരി കോളേജില്‍ നടത്തുന്ന ഒരാഴ്ചത്തെ ഹാപ്പിനെസ് ഫെസ്റ്റിന്റെ ഭാഗമായി ആയിരം നിരാശ്രയര്‍ക്കു ഭക്ഷണം നല്‍കി. നീലഗിരി, വയനാട് ജില്ലകളില്‍ തെരുവുകളില്‍ കഴിയുന്നവരടക്കം പാവങ്ങള്‍ക്കാണ് വിദ്യാര്‍ഥികള്‍ ഒരു നേരത്തെ ഭക്ഷണം എത്തിച്ചത്. 26നു സംഘടിപ്പിക്കുന്ന, ആരോരുമില്ലാത്ത വയോധികരുടെ സംഗമത്തോടെയാണ് കോളേജില്‍ ഹാപ്പിനെസ് ഫെസ്റ്റിനു സമാപനമെന്നു മാനേജിംഗ് ഡയറക്ടര്‍ റാഷിദ് ഗസാലി അറിയിച്ചു.

Leave a Reply

Your email address will not be published.

Social profiles