മഴ ശക്തി പ്രാപിക്കുന്നു; തോണി കടത്തുക്കാര്‍ക്ക് ആശങ്കയും

കബനിനദിയില്‍ ജലനിരപ്പുയര്‍ന്നതോടെ നദികരയോട് അടുപ്പിച്ചിട്ടിരിക്കുന്ന തോണികള്‍.

പുല്‍പ്പള്ളി: മഴ ശക്തി പ്രാപിച്ചതോടെ ജില്ലയില്‍ തോണി കടത്തും പ്രതിസന്ധിയിലാവുന്നു. കബനി നദിയിലൂടെയുള്ള തോണി യാത്രയാണ് നദിയില്‍ ജലനിരപ്പുഴരുമ്പോള്‍ പ്രതിസന്ധിയിലാവുന്നത്. നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബൈരക്കുപ്പ, മരക്കടവ്, ഡിപ്പോ എന്നിവിടങ്ങളിലെ തോണി സര്‍വീസ് താത്കാലികമായി നിര്‍ത്തിവെക്കാന്‍ എച്ച്.ഡി കോട്ട തഹസിദാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തോണി യാത്ര നിലച്ചാല്‍ നാട്ടുകാരും, ജില്ലയിലെ വിവിധ സ്‌കൂളുകളിലും, കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളും ദുരിതത്തിലാവും. പെരിക്കല്ലൂര്‍, മരക്കടവ് എന്നിവിടങ്ങളിലൂടെയാണ് പ്രധാനമായും മറുകരയായ കര്‍ണാടക തീരങ്ങളിലേക്ക് ആളുകള്‍ തോണിയില്‍ യാത്ര ചെയ്യുന്നത്. ബൈരക്കുപ്പ, മച്ചൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ആളുകള്‍ക്ക് എത്തിപ്പെടാനുള്ള ഏക ആശ്രയംകൂടിയാണ് ഈ തോണിയാത്ര. ഇത് നിലച്ചാല്‍ കിലോമീറ്ററുകളോളം ചുറ്റിവേണം മാറുകരയിലേക്കെത്താന്‍. മഴ ഇനിയും ശക്തി പ്രാപിച്ചാല്‍ നദിയിലെ കുത്തൊഴുക്ക് വര്‍ധിക്കും. അങ്ങനെ സംഭവിച്ചാല്‍ തോണി സര്‍വീസും നിലക്കുമെന്ന് കടത്തുകാര്‍ പറയുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles