കാട്ടാനക്കലിയൊടുങ്ങാതെ തരിയോട്

കാട്ടാന നശിപ്പിച്ച വിളകള്‍

കാവുംമന്ദം: തരിയോട് പത്താംമൈല്‍, എട്ടാം മൈല്‍, പാറത്തോട് പ്രദേശത്തെ കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. മാസങ്ങളായി പ്രദേശങ്ങളില്‍ ഇറങ്ങുന്ന കാട്ടാന നിരവധി കര്‍ഷകരുടെ തോട്ടങ്ങളാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം ആനയുടെ അക്രമണത്തില്‍ ഒരു കര്‍ഷകന് പരുക്കേല്‍ക്കുകയും ചെയ്തു. ആന ജനവാസ മേഖലകളില്‍ ഇറങ്ങുന്നത് തടയാന്‍ വനം വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലുകളും ഇല്ല.

കാട്ടാന നശിപ്പിച്ച വാഴകള്‍

തരിയോട് ഫോറസ്റ്റ് ഓഫീസില്‍ നാല് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉള്ളത്. ആവശ്യത്തിന് ഉദ്യോഗസ്ഥരെ അടിയന്തരമായി നിയമിക്കുന്നതിന് വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോജിന്‍.ടി. ജോയി അദ്ധ്യക്ഷത വഹിച്ചു. കെ.ബാബു, അബ്ദുളള കുത്തിനി, ടി.ജെ മാഴ്‌സ്, അഷ്‌റഫ് പി.കെ, ഇബ്രാഹിം ഹാജി കാഞ്ഞായി, ജെയ്‌സണ്‍ ടി.ഡി, ജിജേഷ് കെ.ടി, റെജിലാസ് കെ.എ, മുജീബ് പാറക്കണ്ടി, ഷിബു പോള്‍, മൊയ്തുട്ടി. എം.എം, ഷമീം പാറക്കണ്ടി, ബഷീര്‍.പി, തങ്കച്ചന്‍ ടി.ഡി, റെജി ജോസഫ്, ജില്‍സ് അറസ്റ്റ്യന്‍, വിന്‍സി ബിജു, ബിന്ദു സുരേഷ്, അബ്ദുള്‍ ഗഫൂര്‍, മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles