ഹോമിയോ ആസ്പത്രികളുടെ സേവനം വിപുലീകരിക്കും

വെള്ളമുണ്ട പഞ്ചായത്തിലെ ഹോമിയോ അസ്പത്രി എച്ച്. എം. സി. മെമ്പര്‍മാരുടെയും, പഞ്ചായത്തു ഭരണ സമിതി അംഗങ്ങളുടെയും യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധകൃഷ്ണന്‍ സംസാരിക്കുന്നു

തരുവണ: വെള്ളമുണ്ട പഞ്ചായത്തില്‍ ഹോമിയോ ആസ്പത്രികളുടെ സേവനം കൂടുതല്‍ ജനങ്ങളിലെത്തിക്കുന്നതിനു വേണ്ടി ക്യാമ്പുകളും, ബോധവല്‍ക്കരണങ്ങളും സങ്കടിപ്പിക്കുവാന്‍ പഞ്ചായത്തിലെ ഹോമിയോ അസ്പത്രി എച്ച്. എം. സി. മെമ്പര്‍മാരുടെയും, പഞ്ചായത്തു ഭരണ സമിതി അംഗങ്ങളുടെയും യോഗം തീരുമാനിച്ചു. വളരെ ഫലപ്രത മായ മരുന്നുകള്‍ ഹോമിയോ അസ്പെത്രികളില്‍ ലഭ്യമായിട്ടും രോഗികള്‍ വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ലെന്നും ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനും തീരുമാനിച്ചു. ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സുധി രാധകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ കുമാര്‍, മെമ്പര്‍മാരായ അസീസ്, കെ. കെ.അബ്ദുള്ള, അമ്മദ് കൊടുവേരി, കെ.നിസാര്‍, കെ. കെ. സി. മൈമൂന, രാധ, സ്മിത, രമേശന്‍, എച്ച്. എം. സി. മെമ്പര്‍മാരായ ഉസ്മാന്‍ പള്ളിയാല്‍, കെ. സി.കെ. നജ്മുദീന്‍, സി. മമ്മു ഹാജി, അസീസ്, മെഡിക്കല്‍ ഓഫീസര്‍ മനു, ഡോക്ടര്‍മാരായ സിജോ, വിനീത, ലത, സരിത സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles