ആരോഗ്യമേളകള്‍ക്ക് തുടക്കമായി

ആരോഗ്യമേള ജില്ലാതല ഉദ്ഘാടനം പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഒ.ആര്‍. കേളു എംഎല്‍എ നിര്‍വഹിക്കുന്നു.

കല്‍പ്പറ്റ: വെല്‍നെസ് ക്ലിനിക്കുകളുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തുന്ന ബ്ലോക്കുതല ആരോഗ്യമേളകള്‍ക്കു ജില്ലയില്‍ തുടക്കമായി. പ്രദര്‍ശനം, സെമിനാറുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, രോഗ നിര്‍ണയ ക്യാമ്പുകള്‍, കായിക പ്രദര്‍ശന മത്സരങ്ങള്‍ തുടങ്ങിയവ മേളയുടെ ഭാഗമാണ്. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് എന്‍സിഡി സ്‌ക്രീനിംഗ്, എച്ച്ബി സ്‌ക്രീനിംഗ്, എക്‌സൈസ് വകുപ്പുമായി സഹകരിച്ച് വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ ബോധവത്കരണം, ഉപന്യാസം, പെയിന്റിംഗ്, പ്രസംഗ മത്സരങ്ങള്‍, യോഗ ക്ലാസുകള്‍, സെമിനാര്‍ എന്നിവ നടക്കും.
മേളയുടെ ജില്ലാതല ഉദ്ഘാടനം പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഒ.ആര്‍. കേളു എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ മാസ് മീഡിയ വിഭാഗം തയാറാക്കിയ ഡെങ്കിപ്പനി പ്രതിരോധ ബോധവത്കരണ വീഡിയോ അദ്ദേഹം പ്രകാശനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. വിളംബര റാലി ഫഌഗ്ഓഫ് കര്‍മവും അദ്ദേഹം നിര്‍വഹിച്ചു.
ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സമീഹ സെയ്തലവി വിഷയാവതരണം നടത്തി. ആര്‍ദ്ര കേരളം പുരസ്‌കാരം നേടിയ എടവക കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രവര്‍ത്തകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ എച്ച്.ബി. പ്രദീപ്, സുധി രാധാകൃഷ്ണന്‍, പി.വി. ബാലകൃഷ്ണന്‍, ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ പി.കല്യാണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. ബാലന്‍, അസീസ് വാളാട്, സല്‍മ മോയിന്‍, പി.കെ. അമീന്‍, ഇന്ദിര പ്രേമചന്ദ്രന്‍, രമ്യ താരേഷ്, ഗവ. മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ. മുഹമ്മദ് അഷ്‌റഫ്, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. പി.എസ്. സുഷമ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ. ഉമേഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. രാധാകൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. ബാബുരാജ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എം. ഷാജി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles