കോട്ടത്തറയില്‍ ഇന്നുമുതല്‍ സോളോ നാടകത്സോവ കാഴ്ച്ചകള്‍

കോട്ടത്തറ: കേരള സംഗീത നാടക അക്കാദമി, കല്‍പ്പറ്റ നേതി ഫിലിം സൊസൈറ്റി, കോട്ടത്തറ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കോട്ടത്തറയില്‍ ഏക പാത്ര നാടകോത്സവം ഇന്നാരംഭിക്കും. ജൂലെയ് 20 വരെ കോട്ടത്തറ നായനാര്‍ കമ്യൂണിറ്റി ഹാളിലാണ് നാടകങ്ങള്‍ അരങ്ങേറുക. ഇന്ന് കെ.സി കരുണാകരന്റെ അച്ഛന്‍ എന്ന അച്ചുതണ്ടും സജിത്ത് ആലുക്കലിന്റെ ഉണ്ണിയപ്പവും അരങ്ങിലെത്തും. കാഴ്ച്ചക്കാര്‍കായി ഓരോ ദിവസവും രണ്ട് നാടകങ്ങളുണ്ടാവും. വൈകീട്ട് 6.30 മുതല്‍ നാടകം അരങ്ങില്‍ ഉണരും. നാളെ ജൂലൈ 17ന് എം.പാര്‍ത്ഥസാരഥിയുടെ ഊണിനു നാലണ മാത്രവും സി.ആര്‍ രാജന്റെ ഓശാരത്തില്‍ ഒരു സല്‍ക്കാരം. ജൂലൈ 18ന് അപ്പുണ്ണി ശശിയുടെ ചക്കരപ്പന്തല്‍, മുരളി നമ്പ്യാരിന്റെ നീതിന്യായം. ജൂലൈ 19ന് കെ.വി ഗണേഷ് കുമാറിന്റെ മൂത്തോരും, നിജില്‍ദാസിന്റെ ലൂപും. ജൂലൈ 20ന് പ്രമോദ് ശങ്കറിന്റെ വെഡ്ഡിങ്ങ് ആനിവേഴ്‌സറിയും, രാമന്‍ പുറനാട്ടുകരയുടെ സമസ്യാ പൂരണവും കാഴ്ച്ചക്കാര്‍ക്കായി വേദിയില്‍ അരങ്ങേറും. കാഴ്ച്ചകാര്‍ക്ക് പ്രവേശനം സൗജന്യമാണെന്ന് സംഘാടക സമിതി അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles