ജില്ലാ ഫിലിം ക്ലബ്ബ് ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും

ജില്ലാ ലൈബ്രറി കൗണ്‍സില്‍ പത്മപ്രഭ പൊതു ഗ്രന്ഥാലയത്തില്‍ ആരംഭിച്ച ഫിലിം ക്ലബ്ബ് ഉദ്ഘാടനം പ്രശസ്ത സിനിമാതാരം അബുസലീം നിര്‍വ്വഹിക്കുന്നു

കല്‍പറ്റ: ജില്ലാ ലൈബ്രറി കൗണ്‍സില്‍ പത്മപ്രഭ പൊതു ഗ്രന്ഥാലയത്തില്‍ ആരംഭിച്ച ഫിലിം ക്ലബ്ബ് ഉദ്ഘാടനം പ്രശസ്ത സിനിമാതാരം അബുസലീം നിര്‍വ്വഹിച്ചു. പത്മപ്രഭ പൊതു ഗ്രന്ഥാലയം പ്രസിഡന്റ് ടി. വി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഖിലകേരള വായന മത്സരത്തില്‍ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം നേടിയ നിള രേവതി, ജില്ലാ വായനമത്സരം ഹൈസ്‌ക്കൂള്‍ വിഭാഗത്തിലെയും, മുതിര്‍ന്നവര്‍ക്കുള്ള വിവിധ വിഭാഗങ്ങളിലെ ജില്ലാതല വിജയികള്‍ക്കും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. കെ. സുധീര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ചടങ്ങില്‍ ജോസഫ് ജോണ്‍ സംവിധാനം ചെയ്ത ‘ചെയ്ന്‍ഡ് ലൈഫ്’ ഡോക്യുമെന്ററി പ്രദര്‍ശനം നടത്തി. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി. എം. സുമേഷ്, മുട്ടില്‍ ഡബ്ല്യൂ. എം.ഒ.എച്ച്. എസ് പ്രിന്‍സിപ്പാള്‍ പി. എ. ജലീല്‍, സി. ആര്‍. രാധാകൃഷ്ണന്‍, പത്മപ്രഭ പൊതുഗ്രന്ഥാലയം സെക്രട്ടറി കെ. പ്രകാശന്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles