മണ്ണിടിഞ്ഞ് തൊഴിലാളി മരണപ്പെട്ട സംഭവം: അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന്

നെടുമുള്ളിയില്‍ മണ്‍തിട്ടയിടിഞ്ഞ് തൊഴിലാളി മരണപ്പെട്ട സ്ഥലം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ സന്ദര്‍ശിക്കുന്നു

അമ്പലവയല്‍: അമ്പലവയലില്‍ മണ്ണിടിഞ്ഞ് തൊഴിലാളി മരണപ്പെട്ട സംഭവത്തില്‍ അടിയന്തിര ധനസഹായം കുടുംബക്കിന് ലഭ്യമാക്കണമെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. നെടുമുള്ളിയില്‍ വീടിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിനിടെ മണ്‍തിട്ടയിടിഞ്ഞ് തൊഴിലാളി മരണപ്പെടാന്‍ ഇടയായ സ്ഥലം എം.എല്‍.എ സന്ദര്‍ശിച്ചു. സുല്‍ത്താന്‍ ബത്തേരി കോളിയാടി നായ്ക്കപാടി കോളനിയിലെ ബാബുവാണ് അപകടത്തില്‍ മരിച്ചത്. ഇയാളുടെ കൂടെയുണ്ടായ മറ്റ് രണ്ടുപേര്‍ മണ്ണിലകപ്പെട്ടെങ്കിലും രക്ഷപ്പെട്ടു. എന്നാല്‍ ബാബു പൂര്‍ണമായി മണ്ണിലകപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. ഏറെ നേരത്തെ തിരച്ചിനിലൊടുവിലാണ് ഫയര്‍ഫോഴ്സും, നാട്ടുകാരും ചേര്‍ന്ന് ബാബുവിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

0Shares

Leave a Reply

Your email address will not be published.

Social profiles