ദുരിതബാധിതരെ സഹായിക്കാന്‍ കോണ്‍ഗ്രസുകാര്‍ മുന്നിട്ടിറങ്ങണം-വയനാട് ഡി.സി.സി പ്രസിഡന്റ്

കല്‍പറ്റ: കാലവര്‍ഷക്കെടുതികള്‍ നേരിടുന്നവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങണമെന്നു വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടു ആവശ്യപ്പെട്ടു. ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് പ്രാദേശികമായി വിഭവങ്ങള്‍ സമാഹരിച്ച് നല്‍കണം. അടിയന്തര ഘട്ടങ്ങളില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട് ആവശ്യമായ ദുരിതാശ്വാസ സഹായങ്ങള്‍ ഏകോപിപ്പിക്കണം.
കെടുതികളുടെ പശ്ചാത്തലത്തില്‍ സര്‍ഫാസി-ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നു അദ്ദേഹം ധനകാര്യ സ്ഥാപനങ്ങളോടു ആവശ്യപ്പെട്ടു. ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോഴും ധനകാര്യ സ്ഥാപനങ്ങള്‍ സര്‍ഫാസി-ജപ്തി നടപടികളുമായി മുന്നോട്ടുപോകുകയാണ്. ഇതു മനുഷ്യത്വരഹിതമാണ്.
പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ മനസുകാണിക്കാത്തതു അപലപനീയമാണെന്നും അപ്പച്ചന്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles