പയ്യമ്പള്ളിയിലെ അനധികൃത ബണ്ട് നിര്‍മാണം: നടപടിക്കു നിര്‍ദേശം

കല്‍പറ്റ:മാനന്തവാടി താലൂക്കിലെ പയ്യമ്പള്ളി വില്ലേജില്‍ അനധികൃതമായി ബണ്ട് നിര്‍മിച്ച സ്വകാര്യവ്യക്തിക്കെതിരേ നടപടി സ്വീകരിച്ച് ജില്ലാ ഭരണകൂടം. അശാസ്ത്രീയമായി നിര്‍മിച്ച ബണ്ടില്‍ കെട്ടിനിര്‍ത്തിയ വെള്ളം നിയന്ത്രിതമായ അളവില്‍ തുറന്നുവിട്ട് ദുരന്തസാഹചര്യം ഒഴിവാക്കാന്‍ ജില്ലാ ദുരന്ത നിവാരണ സമിതി നിര്‍ദേശം നല്‍കി.
മാനന്തവാടി തഹസില്‍ദാര്‍, നഗരസഭ സെക്രട്ടറി, മുനിസിപ്പല്‍ എന്‍ജിനിയര്‍ എന്നിവര്‍ ഇക്കാര്യം ഉറപ്പാക്കണം. നിശ്ചിതസമയത്തിനകം ഭൂവുടമ പ്രവൃത്തി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ മാനന്തവാടി നഗരസഭ സെക്രട്ടറി പ്രവൃത്തി ഏറ്റെടുത്ത് പൂര്‍ത്തിയാക്കണം. ഇതിനാവശ്യമായ തുക ഭൂവുടമയില്‍നിന്നു ഈടാക്കണം. അനധികൃതമായി കുന്നിടിച്ച് റോഡ് നിര്‍മാണം നടത്തിയതിനും മണ്ണ് നീക്കം ചെയ്ത് ബണ്ട് കെട്ടിയതിനും ബന്ധപ്പെട്ടവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനും ജിയോളജിസ്റ്റ്, മാനന്തവാടി നഗരസഭ സെക്രട്ടറി എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. ബണ്ട് തുറന്നുവിടുമ്പോള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

0Shares

Leave a Reply

Your email address will not be published.

Social profiles