കാട്ടുതീ പ്രതിരോധം: പശ്ചിമഘട്ട സംരക്ഷണ സമിതി ബോധവല്‍ക്കരണ ജാഥ നടത്തുന്നു

കല്‍പറ്റ-പശ്ചിമഘട്ട സംരക്ഷണ സമിതി കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മേപ്പാടി വനം റേഞ്ച് പരിധിയിലെ ജനവാസ മേഖലകളില്‍ ബോധവല്‍ക്കരണ വാഹന ജാഥ നടത്തുന്നു. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ പിന്തുണയോടെ 22,23 തീയതികളിലാണ് ജാഥ. പശ്ചിമഘട്ട സംരക്ഷണ സമിതി പ്രവര്‍ത്തകരായ എ.സി.മാത്യൂസ്, ബഷീര്‍ ആനന്ദ് ജോണ്‍ എന്നിവര്‍ നയിക്കുന്ന ജാഥ ചൊവ്വാഴ്ച രാവിലെ 10നു ലക്കിടി സ്‌കൂള്‍ പരിസരത്തു വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ് ഉദ്ഘാടനം ചെയ്യും. ബഷീര്‍ ആനന്ദ് ജോണ്‍ അധ്യക്ഷത വഹിക്കും. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഡി.ഹരിലാല്‍ മുഖ്യപ്രഭാഷണം നടത്തും. പരിസ്ഥിതി പ്രവര്‍ത്തകരായ അഡ്വ.പി.ചാത്തുക്കുട്ടി, വര്‍ഗീസ് വട്ടേക്കാട്ടില്‍, സുലോചന രാമകൃഷ്ണന്‍, ഡോ.പി.ജി.ഹരി, സലിംകുമാര്‍, അബൂ പൂക്കോട്, ഐഫ സൈമണ്‍, കെ.കൃഷ്ണന്‍കുട്ടി, പി.സി.സുരേഷ് തുടങ്ങിയവര്‍ പങ്കെടുക്കും. ജാഥയുടെ ഭാഗമായി മേപ്പാടി, വൈത്തിരി പഞ്ചായത്തുകളിലെ ടൗണുകളിലും ഗ്രാമക്കവലകളിലും ബ്രോഷര്‍ വിതരണവും അനൗണ്‍സ്‌മെന്റും ഉണ്ടാകും. ബുധനാഴ്ച വൈകുന്നേരം അഞ്ചിനു മേപ്പാടി ടൗണിലാണ് ജാഥ സമാപനം. പരിസ്ഥിതി പ്രവര്‍ത്തകരായ എന്‍.ബാദുഷ, തോമസ് അമ്പലവയല്‍, സി.കെ.വിഷ്്ണുദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles