രാജ്യത്തെ കോര്‍പറേറ്റുകള്‍ക്കു അടിയറവയ്ക്കുന്നു: സി.എന്‍. ചന്ദ്രന്‍

മാനന്തവാടിയില്‍ സിപിഐ മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എന്‍. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കോര്‍പറേറ്റുകള്‍ക്കു അടിയറവയ്ക്കുകയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എന്‍. ചന്ദ്രന്‍. പാര്‍ട്ടി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ പണം ഉപയോഗിച്ചു ജനധിപത്യം അട്ടിമറിക്കുകയും വിലപേശല്‍ നടത്തുകയും ചെയ്യുകയാണ്.
രാജ്യത്തു വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ കാവിവത്കരണം തുടരുകയാണ്. ആര്‍എസ്എസ് അജന്‍ഡയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ചരിത്രം പോലും മാറ്റിമറിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ശ്രമമുണ്ട്. ഇതിനു യുഡിഎഫ് കൂട്ടുനില്‍ക്കുകയാണെന്നും ചന്ദ്രന്‍ പറഞ്ഞു.
നിഖില്‍ പദ്മനഭന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, സംസ്ഥാന കൗണ്‍സില്‍ അംഗം പി.കെ. മൂര്‍ത്തി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ. ബാബു, ഡോ.അമ്പി ചിറയില്‍, ശോഭ രാജന്‍, അസീസ് കോട്ടയില്‍, കെ.സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി വി.കെ. ശശിധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles