യുവ വ്യാപാരിയുടെ മരണം; ബ്ലേഡ് മാഫിയക്കെതിരെ നടപടി വേണം – യൂത്ത് വിംഗ്

കല്‍പ്പറ്റ: മേപ്പാടിയിലെ ബേക്കറി ഉടമയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ ആണെന്നുള്ള കുടുംബത്തിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ഉര്‍ജിതമാക്കണമെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ചെറുകിട വ്യാപാര മേഖലയില്‍ ബ്ലേഡ് മാഫിയ പിടിമുറുക്കുന്ന സാഹചര്യം ജില്ലയില്‍ കൂടിവരികയാണ്. ഇക്കാര്യത്തില്‍ അധികൃതരുടെ ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജോജിന്‍ ടി. ജോയി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുഞ്ഞുമോന്‍ കാഞ്ചന അധ്യക്ഷത വഹിച്ചു. നൗഷാദ് കരിമ്പനക്കല്‍, സന്തോഷ് എക്‌സല്‍, സി. റഷീദ്, ഉണ്ണി കാമിയോ, മുനീര്‍ നെടുങ്കരണ, നൗഷാദ് മിന്നാരം, കെ.എ റെജിലാസ്, റഫീഖ് ട്രെന്റ്, യൂനസ് പൂമ്പാറ്റ, ബാബു രാജേഷ്, സുദീപ് മാനന്തവാടി എന്നിവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles