സ്വന്തം ജില്ലയില്‍ ‘നീറ്റ്’ എഴുതി വയനാട്ടിലെ വിദ്യാര്‍ഥികള്‍

കല്‍പറ്റ ഡി പോള്‍ പബ്ലിക് സ്‌കൂളില്‍ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് പരീക്ഷ എഴുതിയ വിദ്യാര്‍ഥിനിയുമായി ടി. സിദ്ദീഖ് എംഎല്‍എ സംസാരിക്കുന്നു.

കല്‍പറ്റ: വയനാട്ടിലെ വിദ്യാര്‍ഥികള്‍ ആദ്യമായി സ്വന്തം ജില്ലയില്‍ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) എഴുതി. വയനാട്ടില്‍ കേന്ദ്രം അനുവദിച്ചശേഷമുള്ള ആദ്യപരീക്ഷ ഇന്നലെ രണ്ടായിരത്തിലേറെ വിദ്യാര്‍ഥികളാണ് എഴുതിയത്. മുട്ടില്‍ ഡബ്ല്യുഎംഒ ഇംഗ്ലീഷ് സ്‌കൂള്‍, കല്‍പ്പറ്റ ഡി പോള്‍ പബ്ലിക് സ്‌കൂള്‍, സുല്‍ത്താന്‍ബത്തേരി ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാഡമി, സുല്‍ത്താന്‍ബത്തേരി ഗ്രീന്‍ ഹില്‍സ് സ്‌കൂള്‍, സുല്‍ത്താന്‍ബത്തേരി ഭവന്‍സ്, മാനന്തവാടി ഹില്‍ ബ്ലൂംസ്, മാനന്തവാടി സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പരീക്ഷ. ടി. സിദ്ദീഖ് എംഎല്‍എയുടെ നിരന്തര ഇടപെടലിനെത്തുടര്‍ന്നാണ് ജില്ലയില്‍ സെന്റര്‍ അനുവദിച്ചത്.
രാജ്യത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ മെരിറ്റ് സീറ്റുകളില്‍ പ്രവേശനത്തിനാണ് നീറ്റ്. കര്‍ശന പരിശോധനകള്‍ക്കുശേഷമാണ് വിദ്യാര്‍ഥികളെ പരീക്ഷാഹാളില്‍ കയറ്റിയത്. കല്‍പ്പറ്റ ഡി പോള്‍ സ്‌കൂളിലാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത്-792.

0Shares

Leave a Reply

Your email address will not be published.

Social profiles