അമ്പിലേരി മഹല്ല് കുടുംബ സംഗമം

അമ്പിലേരിയില്‍ മഹല്ല് കുടുംബസംഗമത്തില്‍ ഭാരതിയാര്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് അംഗം റാഷിദ് ഗസാലി കൂളിവയല്‍ പ്രഭാഷണം നടത്തുന്നു.

കല്‍പ്പറ്റ:അമ്പിലേരിയില്‍ ജുമാമസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹല്ല് കുടുംബ സംഗമം നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ കേയെതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പി.കെ. ബഷീര്‍ അധ്യക്ഷത വഹിച്ചു. ഭാരതിയാര്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് അംഗം റാഷിദ് ഗസാലി കൂളിവയല്‍ മുഖ്യപ്രഭാഷണം നടത്തി.
പി. സൈനുല്‍ ആബിദ് ദാരിമി, കെ.കെ.എം. ഹനീഫല്‍ ഫൈസി, അഡ്വ.എ.പി. മുസ്തഫ, പോക്കു മുണ്ടോളി, അബ്ദുസലാം വാഫി, അബ്ദുസലാം ബാവ, അസീസ് അമ്പിലേരി, സി.കെ. നാസര്‍, ഡോ.അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. മഹല്ല് ജനറല്‍ സെക്രട്ടറി കെ.കെ. കുഞ്ഞമ്മദ് സ്വാഗതവും കെ.സി. നവാസ് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles