അതിവേഗചിത്രകാരന്‍ എസ്. ജിതേഷ് 25ന് വയനാട്ടിലെത്തും

വെള്ളമുണ്ട: അതിവേഗചിത്രകാരന്‍ എസ്. ജിതേഷ് ചിത്രകലയില്‍ വേഗവിസ്മയം തീര്‍ക്കാന്‍ ജൂലൈ 25ന് രാവിലെ 10 മണിക്ക് വെള്ളമുണ്ട
സിറ്റി ഓഡിറ്റോറിയത്തിലെത്തും. വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും, നഹ്ല ചാരിറ്റബിള്‍ ഫൗണ്ടേഷനും സംയുക്തമായി എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികള്‍ക്കായി സംഘടിപ്പിക്കുന്ന അനുമോദന സമ്മേളനത്തിലാണ് അദേഹം പങ്കെടുക്കുക. പ്രവേശനം സൗജന്യമായിരിക്കുമെന്നും, പൊതുജനങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാമെന്നും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles