ദേശീയ ചിത്രരചന: ഡബ്ലു.എം.ഒ സ്‌പെഷ്യല്‍ സ്‌കൂള്‍ പുരസ്‌കാരം ഏറ്റുവാങ്ങി

മുട്ടില്‍ ഡബ്ലു.എം.ഒ സ്പീച്ച് ആന്റ് ഹിയറിംഗ് സ്‌ക്കൂളിലെ ഫാത്തിമ പി.എ എ.എ റഹീം എംപിയില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങുന്നു

കല്‍പറ്റ: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയര്‍ സംസ്ഥാനങ്ങളിലെ ശിശുക്ഷേമ സമിതികളുമായി സഹകരിച്ച് നടത്തിയ ദേശീയ ചിത്രരചനയില്‍ വിജയികളായ മുട്ടില്‍ ഡബ്ലു.എം.ഒ സ്പീച് ആന്റ് ഹിയറിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പുരസ്‌കാരം ഏറ്റുവാങ്ങി. വിദ്യാര്‍ത്ഥികനിളായ നാജിയ നെസ്‌റിന്‍, ഫാത്തിമ പി.എ എന്നിവരാണ് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ എ.എ റഹീം എം.പി യില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങിയത്.
ജില്ലാ തലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികളാണ് സംസ്ഥാന – ദേശീയ തലത്തിലേക്ക് പരിഗണിക്കുന്നത്. ഫാത്തിമ പി.എ 2018- 2019 അധ്യയന വര്‍ഷത്തിലും നാജിയ നെസ്‌റിന്‍ 2018ലുമാണ് മല്‍സര വിജയികളായത്. തൈക്കാട് സംസ്ഥാന ശിശുക്ഷേമ സമിതി ഹാളില്‍ നടന്ന പരിപാടിയിലാണ് ജേതാക്കള്‍ക്ക് ഉപഹാരം നല്‍കിയത്. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നടക്കുന്ന സംസ്ഥാനതല പ്രവൃത്തിപരിചയ മല്‍സരങ്ങളില്‍ പങ്കെടുത്ത്
ഇരുവരും നിരവധി തവണ ജേതാക്കളായിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles