റസ്‌ക്യൂ ഉപകരണങ്ങള്‍ കൈമാറി

പള്‍സ് എമര്‍ജന്‍സി ടീം കേരളയ്ക്കു സാമൂഹിക പ്രവര്‍ത്തകനും വ്യാപാരിയുമായ സി.കെ. ഉസ്മാന്‍ ഹാജി നല്‍കിയ റസ്‌ക്യൂ ഉപകരണങ്ങള്‍ ജില്ലാ കളക്ടര്‍ എ. ഗീത കൈമാറുന്നു.

കല്‍പ്പറ്റ: പള്‍സ് എമര്‍ജന്‍സി ടീം കേരളയ്ക്കു സാമൂഹ്യപ്രവര്‍ത്തകനും വ്യാപാരിയുമായ സി.കെ. ഉസ്മാന്‍ ഹാജി നല്‍കിയ റസ്‌ക്യൂ ഉപകരണങ്ങള്‍ ജില്ലാ കളക്ടര്‍ എ. ഗീത കൈമാറി. വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയും ജില്ലാ പോലീസ് മേധാനി ആര്‍. ആനന്ദ്, എഡിഎം എന്‍.ഐ. ഷാജു, ഡപ്യൂട്ടി കളക്ടര്‍മാരായ അജീഷ് കുന്നത്ത്, വി. അബൂബക്കര്‍, ഹുസൂര്‍ ശിരസ്താര്‍ ടി.പി. ഹാരിസ്, ജൂണിയര്‍ സൂപ്രണ്ട് ജോയ് തോമസ്, പള്‍സ് എമര്‍ജന്‍സി ടീം കേരള പ്രസിഡന്റ് അഹമ്മദ് ബഷീര്‍, ജനറല്‍ സെക്രട്ടറി സലീം കല്‍പ്പറ്റ, ട്രഷറര്‍ ആനന്ദന്‍ പാലപ്പറ്റ, പിആര്‍ഒ. ഷെരീഫ് മീനങ്ങാടി, ടി.എം. അഷ്‌റഫ്‌കെ. ഷാനവാസ്, പ്രകാശ് പ്രസ്‌കോ എന്നിവര്‍ നേരിട്ടും പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles