ദേശീയ ചിത്രരചന:
ഓര്‍ഫനേജ് സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉപഹാരം ഏറ്റുവാങ്ങി

ദേശീയ ചിത്രരചനാമത്സരവിജയി പി.എ.ഫാത്തിമ തിരുവനന്തപുരത്ത് എ.എ.റഹിം എംപിയില്‍നിന്നു ഉപഹാരം ഏറ്റുവാങ്ങുന്നു.

കല്‍പറ്റ: സംസ്ഥാനങ്ങളിലെ ശിശുക്ഷേമ സമിതികളുമായി സഹകരിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ നടത്തിയ ദേശീയ ചിത്രരചനാമത്സരത്തില്‍ വിജയിച്ച മുട്ടില്‍ ഡബ്ല്യുഎംഒ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സ്‌കൂളിലെ വിദ്യാര്‍ഥികളായ നാജിയ നസ്‌റിന്‍, പി.എ. ഫാത്തിമ എന്നിവര്‍ തിരുവനന്തപുരത്ത് എ.എ.റഹിം എംപിയില്‍നിന്നു ഉപഹാരം ഏറ്റുവാങ്ങി. യഥാക്രമം 2018, 2019 വര്‍ഷങ്ങളിലെ വിജയികളാണ് ഇവര്‍. ഫലപ്രഖ്യാപനം നടത്തിയെങ്കിലും കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് അനുമോദനച്ചടങ്ങ് നടന്നിരുന്നില്ല.

0Shares

Leave a Reply

Your email address will not be published.

Social profiles