വിദ്യാലയങ്ങളില്‍ ഒന്നാംപാദ വാര്‍ഷിക പരീക്ഷ ഓഗസ്റ്റ് 24 മുതല്‍

കല്‍പറ്റ: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നാംപാദ വാര്‍ഷിക പരീക്ഷകള്‍ ഓഗസ്റ്റ് 24നു തുടങ്ങും. പരീക്ഷ കഴിയുന്ന സെപ്റ്റംബര്‍ രണ്ടിനു
ഓണം അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കും. സെപ്റ്റംബര്‍ 12നു തുറക്കും. ഒമ്പതു ദിവസമാണ് അവധി. കോവിഡ് വ്യാപനംമൂലം കഴിഞ്ഞ രണ്ടുവര്‍ഷം വിദ്യാലയങ്ങള്‍ അടഞ്ഞുകിടന്നതിനാല്‍ നീണ്ട ഇടവേളയ്ക്കുശേഷമാണ് വിദ്യാലയങ്ങളില്‍ ഓണാഘോഷവും അവധിയും. ഓണത്തിന് മുന്‍പ് ഒന്നാംപാദ വാര്‍ഷിക പരീക്ഷകള്‍ നടക്കുന്നതിനാല്‍ പാഠഭാഗങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. പരീക്ഷയ്ക്കു തയാറെടുക്കുകയാണ് അധ്യാപകരും വിദ്യാര്‍ഥികളും.

0Shares

Leave a Reply

Your email address will not be published.

Social profiles