ബാങ്ക് സ്വകാര്യവത്കരണത്തിനെതിരെ പ്രതിഷേധ ധര്‍ണ

ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ കല്‍പറ്റ കാനറാ ബാങ്ക് ന് മുന്നില്‍ നടന്ന (യു.എഫ്.ബി.യു) ധര്‍ണ എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി സനൂപ് കെ.വി ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: അമ്പതിമൂന്നാം ബാങ്ക് ദേശസാത്കരണ വാര്‍ഷിക ദിനമായ ജൂലൈ 16ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്കിംഗ് യൂണിയന്‍സ് (യു.എഫ്.ബി.യു) ബാങ്ക് സ്വകാര്യവത്കരണത്തിനുള്ള കേന്ദ്ര നീക്കത്തിനെതിരെ കല്‍പറ്റ കാനറാ ബാങ്കിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി സനൂപ് കെ. വി ഉദ്ഘാടനം ചെയ്തു. ബെഫി ജില്ലാ സെക്രട്ടറി മാത്യൂസ് കെ വി, റസല്‍ കെ, പി. ബാലകൃഷ്ണന്‍, പി.ജെ ജോയ്, സുധീഷ് കുമാര്‍, അനുപമ ആര്‍.ബി, ശ്രീജിത്ത് യു.വി, റിജീഷ് കുമാര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles