മുട്ടില്‍ മരം മുറി: റവന്യൂ ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളി

കല്‍പറ്റ-വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യൂ പട്ടയഭൂമികളില്‍ നടന്ന അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ റവന്യൂ ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി. മരംമുറി നടക്കുമ്പോള്‍ മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസറായിരുന്ന കെ.കെ.അജി, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കെ.കെ.സിന്ധു എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹരജികളാണ് ജസ്റ്റിസ് സോഫി തോമസ് തള്ളിയത്. ഇവരുടെ നടപടികള്‍ മൂലം എട്ടു കോടി രൂപയുടെ നഷ്ടം ഉണ്ടായതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. മരം മുറിക്കേസിലെ മുഖ്യ പ്രതികളുടെ താല്‍പര്യത്തിനൊത്താണ് വില്ലേജ് ഓഫീസറും മറ്റും പ്രവര്‍ത്തിച്ചതെന്നും നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഹരജികള്‍ തള്ളവേ കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Social profiles