ബാണാസുര അണ: ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു

കല്‍പ്പറ്റ: ജല നിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ തുറന്ന് അധികജലം പുറത്തേക്കു ഒഴുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ അണയില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. 772 മീറ്ററാണ് നിലവില്‍ അണയില്‍ ജലനിരപ്പ്. വൈദ്യുതി വകുപ്പിന്റെ അധീനതയിലുള്ള കുറ്റ്യാടി ഓഗ്‌മെന്റേഷന്‍ പദ്ധതിയുടെ ഭാഗമാണ് ബാണാസുരസാഗര്‍ ജലസംഭരണി. 773.5 മീറ്ററാണ് ബ്ലൂ അലേര്‍ട്ട് ജല നിരപ്പ്. 775.6 മീറ്ററാണ് ഫുള്‍ റിസര്‍വോയര്‍ ലെവല്‍. പടിഞ്ഞാറത്തറയ്ക്ക് സമീപം ബാണാസുരന്‍മലയടിവാരത്ത് കബനിയുടെ കൈവഴിയായ കരമാന്‍തോടിനു കുറുകെയാണ് ബാണാസുരസാഗര്‍ അണ. 61.44 ചതുരശ്ര കിലോ മീറ്ററാണ് വൃഷ്ടിപ്രദേശം. ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ മണ്ണണയാണ് ഇത്.

0Shares

Leave a Reply

Your email address will not be published.

Social profiles