ഉപഭോക്തൃ ചൂഷണം അനുവദിക്കില്ല-മന്ത്രി ജി.ആര്‍.അനില്‍

ലീഗല്‍ മെട്രോളജി വകുപ്പ് കുപ്പാടിയില്‍ സ്ഥാപിക്കുന്ന വര്‍ക്കിംഗ് സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറികളുടെയും ഓഫീസ് സമുച്ചയത്തിന്റെയും ശിലാസ്ഥാപനം പൊതുവിതരണ മന്ത്രി ജി.ആര്‍.അനില്‍ നിര്‍വഹിക്കുന്നു.

ബത്തേരി-ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളം വിവിധ ഉല്‍പന്നങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്താന്‍ പരിശോധന ശക്തമാക്കുമെന്ന് പൊതുവിതരണ മന്ത്രി ജി.ആര്‍.അനില്‍. ലീഗല്‍ മെട്രോളജി വകുപ്പ് കുപ്പാടിയില്‍ സ്ഥാപിക്കുന്ന വര്‍ക്കിംഗ് സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറികളുടെയും ഓഫീസ് സമുച്ചയത്തിന്റെയും ശിലാസ്ഥാപനം നിര്‍വഹിച്ച് സെന്റ് മേരീസ് കോളേജ് ഹാളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ഥ അളവിലും തൂക്കത്തിലും ഉല്‍പന്നങ്ങളും സേവനങ്ങളും കിട്ടുക, ഗുണമേന്‍മയുളള ഉല്‍പന്നങ്ങള്‍ ലഭിക്കുക, വിലയില്‍ വഞ്ചിതരാകാതിരിക്കുക, ബില്‍ ലഭിക്കുക മുതലായവ ഉപഭോക്താവിന്റെ അവകാശങ്ങളാണ്. എന്നാല്‍ ഒരു വിഭാഗം വ്യാപാരികളുടെ അനഭിലഷണിയമായ പ്രവൃത്തികള്‍ മൂലം ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. കൃത്രിമായി വില വര്‍ധിപ്പിക്കുന്നത് അടക്കം പ്രവൃത്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഉപഭോക്തൃ സൗഹൃദ വിപണിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജാഗ്രത കാമ്പയനിലൂടെ സംസ്ഥാനത്ത് 50,000 വ്യാപര സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. പെട്രോള്‍ ബങ്കുകള്‍ കേന്ദ്രീകരിച്ച് ക്ഷമത എന്ന പേരിലും പരിശോധന ഉണ്ടാകും. വ്യവസായ സൗഹൃദാന്തരീഷത്തിന് കോട്ടം തട്ടാതെ വിധത്തിലായിരിക്കും പരിശോധനയെന്നും മന്ത്രി പറഞ്ഞു. ഐ.സി.ബാലകൃഷണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ.രമേശ്, ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോളര്‍ കെ.ടി.വര്‍ഗീസ് പണിക്കര്‍, ജോയിന്റ് കണ്‍ട്രോളര്‍ കെ.സി.ചാന്ദ്നി, ഡെപ്യൂട്ടി കണ്‍ട്രോളര്‍ രാജേഷ് സാം, വാര്‍ഡ് കൗണ്‍സിലര്‍ ലിഷ, പി.ആര്‍.ജയപ്രകാശ്, അഡ്വ.സതീഷ് പൂതിക്കാട്, പി.പി.അയൂബ്, എന്‍.ടി.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

‘സപ്ലൈകോ കര്‍ഷക ബന്ധു’
മാനന്തവാടി-സപ്ലൈകോ കേരളത്തിലെ കൃഷിക്കാരുടെ ബന്ധുവാണെന്നും കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആര്‍.അനില്‍. ഭാരത് പെട്രോളിയം കോര്‍പറേഷനു സഹകരിച്ച് സപ്ലൈകോ മാനന്തവാടിയില്‍ നിര്‍മിക്കുന്ന പെട്രോള്‍ ബങ്കിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. റേഷന്‍ ഉല്‍പന്നങ്ങളുടെ ഗുണനിലവാര പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു. ഒ.ആര്‍.കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു.
സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ.സഞ്ജീബ് പട്ജോഷി, മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ.രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ്.മൂസ, ബി.പി.സി.എല്‍ ജനറല്‍ മാനേജര്‍ ഡി. കണ്ണബിരന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ വി.ഡി.അരുണ്‍കുമാര്‍, ഡിപ്പോ മാനേജര്‍ ആബാ രമേഷ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles