പുല്‍പ്പള്ളിയില്‍ റേഞ്ച് ഓഫീസ് അനുവദിക്കണം: എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍

പി.ആര്‍. ജിനോഷ്, എം.കെ. ബാലകൃഷ്ണന്‍

മാനന്തവാടി: പുല്‍പ്പള്ളി ആസ്ഥാനമായി എക്‌സൈസ് റേഞ്ച് ഓഫീസ് അനുവദിക്കണമെന്നു എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തോല്‍പ്പെട്ടിയിലേതു സ്ഥിരം ചെക് പോസ്റ്റാക്കുക, ശോചനീയാവസ്ഥയിലുള്ള എക്‌സൈസ് ഓഫീസുകള്‍ മാറ്റി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ദീപു അധ്യക്ഷത വഹിച്ചു. മനോജ് പട്ടാനൂര്‍ സാസ്‌കാരിക പ്രഭാഷണം നടത്തി.
സെക്രട്ടറി എ. അനീഷ് സ്വാഗതവും പി.ആര്‍. വിനോദ് നന്ദിയും പറഞ്ഞു.

മാനന്തവാടിയില്‍ എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യുന്നു.

ഭാരവാഹികളായി പി.ആര്‍. ജിനോഷ്(പ്രസിഡന്റ്), ബി.ആര്‍. രമ്യ(വൈസ് പ്രസിഡന്റ്), എം.കെ. ബാലകൃഷ്ണന്‍(സെക്രട്ടറി), പി.ആര്‍. വിനോദ്(ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles