പനമരം ബ്ലോക്ക് ആരോഗ്യമേള ശനിയാഴ്ച

കല്‍പ്പറ്റ: ഹെല്‍ത്ത് ആന്‍ഡ് വൈല്‍നെസ് ക്ലിനിക്കുകളുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പനമരം ബ്ലോക്ക് ആരോഗ്യമേള 23നു പനമരം ഗവ.എല്‍പി സ്‌കൂളില്‍ നടക്കും. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിത്യ ബിജുകുമാര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ബെന്നി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സമീഹ സെയ്തലവി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
രാവിലെ 9.30നു ടൗണില്‍ ആരംഭിക്കുന്ന വിളംബരജാഥയ്ക്കുശേഷം ചേരുന്ന സമ്മേളനത്തില്‍ മേള മാനന്തവാടി എംഎല്‍എ ഒ.ആര്‍. കേളു ഉദഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ വിഷയാവതരണം നടത്തും. പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ, പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ തമ്പി, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന കരിമാംകുന്നേല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രകാശ്, കെ.ബി. നസീമ, സുശീല, സിന്ധു ശ്രീധരന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ഗഫൂര്‍ കാട്ടി, പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിത്യ ബിജുകുമാര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ബെന്നി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.പി.ഡി. സജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍, ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ.കെ. മുഹമ്മദ് അഷ്‌റഫ്, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ.പി. ദിനീഷ്, ഡോ.പ്രിയ സേനന്‍, ജില്ലാ ടി.ബി. ഓഫീസര്‍ ഡോ.വി.അമ്പു, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. പി.എസ് സുഷമ, പനമരം സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.പി. സോമസുന്ദരന്‍, പുല്‍പ്പള്ളി സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രഭാകരന്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ ഹംസ ഇസ്മാലി തുടങ്ങിയവര്‍ പങ്കെടുക്കും. വിളംബര ജാഥ സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഫഌഗ് ഓഫ്് ചെയ്യും. പ്രദര്‍ശനം, സമ്മേളനം, സെമിനാറുകള്‍, വിവിധ ആരോഗ്യവിഭാഗങ്ങളുടെ മെഡിക്കല്‍ ക്യാമ്പുകള്‍, രോഗനിര്‍ണയ ക്യാമ്പുകള്‍ തുടങ്ങിയവ മേളയുടെ ഭാഗമാണ്. അലോപ്പതി, ആയുര്‍വേദം, ഹോമിയോ വകുപ്പുകളുടെ ക്യാമ്പുകളില്‍ രാവിലെ 10 മുതല്‍ വൈകുന്നരം നാലു വരെ പരിശോധനയ്ക്കും രോഗ നിര്‍ണയത്തിനും സൗകര്യം ഉണ്ടാകും. ആരോഗ്യസംബന്ധമായ സര്‍ക്കാര്‍ പദ്ധതികള്‍ പൊതുജനങ്ങളില്‍ എത്തിക്കുകയും അവബോധം സൃഷ്ടിക്കുകയുമാണ് മേളയുടെ ലക്ഷ്യം. മേളയുടെ പ്രചാരണാര്‍ത്ഥം 22ന് വൈകീട്ട് നാലിന് പനമരത്ത് നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഫഌഷ് മോബ് ഉണ്ടാകും.
മേളയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി വിവിധ ഇടങ്ങളിലായി ഉപന്യാസരചന, പെന്‍സില്‍ ഡ്രോയിംഗ്, പ്രസംഗ മത്സരം, ബോധവത്കരണ സെമിനാര്‍, ജീവിത ശൈലി രോഗനിര്‍ണയ ക്യാമ്പ്, പൂതാടി വട്ടപ്പാടി, മാനിപ്പടി, ചീയമ്പം കോളനികളില്‍ അനീമിയ സ്‌ക്രീനിംഗ് ക്യാമ്പ് എന്നിവ നടത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles