അരിക്ക് ജിഎസ്ടി: സിപിഐ-എംഎല്‍ റെഡ് സ്റ്റാര്‍ ധര്‍ണ 29ന്

കല്‍പ്പറ്റ: അരി ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ക്കു ജിഎസ്ടി ബാധകമാക്കിയതില്‍ പ്രതിഷേധിച്ചു 29നു കല്‍പ്പറ്റ, പനമരം, ബത്തേരി എന്നിവിടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്താന്‍ സിപിഐ-എംഎല്‍ റെഡ് സ്റ്റാര്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. അരിക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും ജിഎസ്ടി ബാധകമാക്കിയ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ്, എം.കെ. ഷിബു, രാജന്‍ പൂമല, പി.ടി. പ്രേമാനന്ദ്, കെ.സി. മല്ലിക, ബിജി ലാലിച്ചന്‍, കെ.ജി. മനോഹരന്‍, കെ.ആര്‍. അശോകന്‍, ബാബു കുറ്റിക്കൈത, കെ. പ്രേംനാഥ്, കെ. നസിറുദ്ദീന്‍, പി. വിജയകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles