ഡിഡിഇ ഓഫീസിലേക്കു കെഎസ്ടിഎ മാര്‍ച്ച് 23ന്

കല്‍പ്പറ്റ: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 23നു ഡിഡിഇ ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തും. കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക, വിദ്യാകിരണം പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, പാഠ്യപദ്ധതി പരിഷ്‌കരണം വേഗത്തിലാക്കുക, അധ്യാപക-വിദ്യാര്‍ഥി അനുപാതം കാലനുസൃതമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മാര്‍ച്ചും ധര്‍ണയുമെന്നു അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ്, ജില്ലാ വൈസ് പ്രസിഡന്റ് ബിനുമോള്‍ ജോസ്, സെക്ട്രട്ടറി വിത്സണ്‍ തോമസ്, ജോയിന്റ് സക്രട്ടറി വി.എം. ഷിജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10നു എച്ച്‌ഐഎംയുപി സ്‌കൂള്‍ പരിസരത്തു ആരംഭിക്കുന്ന മാര്‍ച്ചില്‍ 300 യൂണിറ്റുകളില്‍നിന്നുള്ള അധ്യാപകര്‍ പങ്കെടുക്കും. ധര്‍ണ സിഐടിയു ജില്ലാ ട്രഷറര്‍ പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. ബീന പ്രസംഗിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles