കല്‍പ്പറ്റ ഐടിഐയില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ 23ന്

കല്‍പ്പറ്റ: കെഎംഎം ഗവ.ഐടിഐയില്‍ 23നു രാവിലെ 10 മുതല്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തും. ഐടിഐകളിലെ വിവിധ കോഴ്‌സുകളും തൊഴില്‍ സാധ്യതകളും പരിയചപ്പെടുത്തുന്നതിനാണ് പരിപാടിയെന്നു പ്രിന്‍സിപ്പല്‍ സെയ്തലവിക്കോയ തങ്ങള്‍, ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ ടി.വി. ദിലീപ്, ഇന്‍സ്ട്രക്ടര്‍മാരായ പി. ബിനീഷ്, പി.വി. നിഥിന്‍, അഷ്‌റഫ് ഇലാഹിക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെമിനാറില്‍ പ്രവേശനം സൗജന്യമാണ്. ഐടിഐകളുടെ പ്രവര്‍ത്തനം നേരില്‍ മനസിലാക്കുന്നതിനു പൊതുജനങ്ങള്‍ക്കു സൗകര്യം ഉണ്ടാകും.
അധ്യയന വര്‍ഷത്തെ ഐടിഐ പ്രവേശന നടപടികള്‍ ആരംഭിച്ചിരിക്കയാണ്. അപേക്ഷകള്‍ itiadmissions.kerala.gov.in എന്ന പോര്‍ട്ടലില്‍ ഓഗസ്റ്റ് 30 വരെ സമര്‍പ്പിക്കാം. സംസ്ഥാനത്തെ 104 ഐടിഐകളിലേക്കും 100 രൂപ ഫീസ് അടച്ച് അപേക്ഷിക്കാം. എല്ലാ ഐടിഐകളിലും വനിതകള്‍ക്കു 30 ശതമാനം സീറ്റ് സംവരണം ഉണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles