വിസ്മയ കാഴ്ച്ചകളൊരുക്കി അസംപ്ഷന്‍ എ.യു.പി സ്‌കൂളില്‍ ചാന്ദ്രദിനാഘോഷം

അസംപ്ഷന്‍ എ.യു.പി സ്‌കൂളില്‍ നടന്ന ചാന്ദ്രദിനാഘോഷം

ബത്തേരി: മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയതിന്റെ ഓര്‍മയ്ക്കാണ് ജൂലൈ 21 ചാന്ദ്ര ദിനമായി ആചരിക്കുന്നത്. റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും മാതൃകാ നിര്‍മാണം, പതിപ്പ് നിര്‍മാണം, പോസ്റ്റര്‍ രചന, വീഡിയോ പ്രദര്‍ശനം ചന്ദ്രയാത്രാവിവരണം, ക്വിസ് മത്സരങ്ങള്‍ എന്നിങ്ങനെ വിവിധ പരിപാടികളുമായി അറുനൂറോളം കുട്ടികള്‍ അസംപ്ഷന്‍ അങ്കണത്തില്‍ അണിനിരന്നു. കുട്ടി ബഹിരാകാശയാത്രികന്‍ കുട്ടികള്‍ക്ക് ഏറെ കൗതുകകരമായ കാഴ്ച്ചയായി മാറി. ഹെഡ്മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ്, സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍, കണ്‍വീനര്‍മാരായ സി. ടിന്റു തോമസ്, ജോത്സനാജോണ്‍, അധ്യാപകരായ ട്രീസ തോമസ്, ബിജോയി സി.ജെ, സ്മിത റ്റി.എല്‍, ചരിസ്മ, പി.റ്റി.എ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles