ഖോ-ഖോയും മഴമഹോത്സവവും സംഘടിപ്പിച്ചു

മഴ മഹോത്സവം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു

വാരാമ്പറ്റ: വാരാമ്പറ്റ ഗവ. സ്‌കൂളിന് മുന്‍വശത്തെ വയലില്‍ മഴയില്‍ രൂപം കൊണ്ട സ്വാഭാവിക വെള്ളക്കെട്ടില്‍ മഴ മഹോത്സവത്തോടനുബന്ധിച്ച് വിദ്യാത്ഥികള്‍ക്കായി ഖോ-ഖോ മത്സരം സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി മഴ മഹോത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം പി.എ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയന്‍, ഖോ-ഖോ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വി.വിജയ ടീച്ചര്‍, എച്ച്.എം അബ്ദുല്‍ ഖാദര്‍, സാജിറ ബീഗം, പി.വി. വിപിനേഷ്, കെ.എ.ദീപ, പി.സുലൈമാന്‍, പ്രിയങ്ക.പി.പി, കമലാ ദേവി സംസാരിച്ചു. ശാരി ആര്‍, രേഷ്മ കെ.എ, സഫ്വാന്‍.ടി, മുഹമ്മദ് ഷാഫി.പി, മുനീര്‍.കെ, അബ്ദുല്‍ ഗഫൂര്‍, കിരണ്‍ സി, ശിഹാബുദ്ധീന്‍.എം, അനീഷ് കുമാര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles