കലാസ്വാദന പഠനത്തിന് അപേക്ഷ ക്ഷണിച്ചു

കല്‍പ്പറ്റ: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ പരിശീലന ഏജന്‍സിയായ അസാപ് കേരളയും അമ്യൂസിയം ആര്‍ട് സയന്‍സും സംയുക്തമായി നടത്തുന്ന ആര്‍ട് അപ്രീസിയേഷന്‍ കോഴ്‌സിന് 14 വയസിനു മുകളില്‍ പ്രായമുള്ളവരില്‍നിന്നു അപേക്ഷ ക്ഷണിച്ചു. ചരിത്രാതീത ചിത്രങ്ങള്‍ മുതല്‍ മോഡേണ്‍ ആര്‍ട്ട് വരെയുള്ള ദൃശ്യകലകളെ ആഴത്തില്‍ മനസിലാക്കുന്നതിനും ചിത്രശില്‍പങ്ങളെ അനായാസമായി വായിച്ചെടുക്കേണ്ട രീതികള്‍ അറിയുവാനും സഹായിക്കുന്നതാണ് കോഴ്‌സ്. ചിത്രശില്‍പങ്ങളെ വീഡിയോകള്‍, സ്ലൈഡുകള്‍ തുടങ്ങിയവയിലൂടെ അവതരിപ്പിച്ചാണു പരിശീലനം. ശില്‍പ, ചിത്ര, കലാചരിത്ര മേഖലകളിലെ പ്രമുഖരാണു കോഴ്‌സ് നയിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ക്ലാസുകളുണ്ടാകും. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി ഏഴു മുതല്‍ 8.30 വരെ ഓണ്‍ലൈനായാണ് ക്ലാസ്. മൂന്നു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ചിത്രകല, ഡിസൈന്‍, ആര്‍ക്കിടെക്ചര്‍, അനിമേഷന്‍ തുടങ്ങിയ പഠനമേഖലകളില്‍ കോഴ്‌സ് സഹായകമാകും. ഗ്യാലറി, മ്യൂസിയം സന്ദര്‍ശനങ്ങള്‍, സാഹിത്യ കലാസംബന്ധമായ രചനകള്‍, പഠനങ്ങള്‍, റിപ്പോര്‍ട്ടിംഗ് എന്നിവയ്ക്കും അടിസ്ഥാന കലാപരിചയം മുതല്‍ക്കൂട്ടായിരിക്കും. 4,000 രൂപയാണ് കോഴ്‌സ് ഫീസ്. വിദ്യാര്‍ഥികള്‍ക്ക് 1,500 രൂപ. ഓഗസ്റ്റ് 25 ന് ആരംഭിക്കുന്ന ആദ്യ ബാച്ചിലേക്ക് ഓഗസ്റ്റ് 15നു മുമ്പ് അസാപ് കേരളയുടെ https://asapkerala.gov.in/course/itnroduction-to-art-appreciation-course/ എന്ന പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8589061461.

0Shares

Leave a Reply

Your email address will not be published.

Social profiles