ഗസ്റ്റ് അധ്യാപക നിയമനം

കല്‍പ്പറ്റ: മാനന്തവാടി ഗവ.പോളിടെക്‌നിക് കോളജില്‍ നിലവിലെ ഒഴിവുകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലക്ചറര്‍ തസ്തികയില്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ് ബ്രാഞ്ചില്‍ ഒന്നാം ക്ലാസ് ബിടെക് ബിരുദവും ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ സിവില്‍, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനയറിംഗില്‍ ഡിപ്ലോമയും, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ തസ്തികയില്‍ സിവില്‍, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ വിഷയത്തില്‍ ഐടിഐ അല്ലെങ്കില്‍ ടിഎച്ച്എല്‍സിയുമാണ് യോഗ്യത. ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ തസ്തികയില്‍ ഐടിഐ അല്ലെങ്കില്‍ ടിഎച്ച്എസ്എല്‍സി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഡിപ്ലോമക്കാരെ പരിഗണിക്കും. താത്പര്യമുള്ളവര്‍ ജൂലൈ 29 നകം www.gptcmdy.ac.in എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്ത് നിശ്ചിത തീയതികളില്‍ അസല്‍ രേഖകളുമായി മത്സര പരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും ഹാജരാകണം. ഫോണ്‍: 04935 293024.

0Shares

Leave a Reply

Your email address will not be published.

Social profiles