തടവുകാരന്റെ മരണത്തില്‍ ദുരൂഹതയെന്ന്

മാനന്തവാടി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരനെ തുങ്ങിമരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ദൂരൂഹത ആരോപിച്ച് ബന്ധുക്കളും കോണ്‍ഗ്രസ് നേതാക്കളും. തലപ്പുഴ ഗോദാവരി കോളനിയിലെ ബിജുവിന്റെ(37) മരണത്തിലാണ് ബന്ധുക്കളായ ടി. അജയന്‍, അഖില്‍, അനില്‍, ഇ.ഡി. ബാലകൃഷ്ണന്‍, കോണ്‍ഗ്രസ് തവിഞ്ഞാല്‍ മണ്ഡലം പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായ ജോസ് പാറക്കല്‍, വാര്‍ഡ് അംഗം പി.എസ്. മുരുകേശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ദുരൂഹത ആരോപിച്ചത്.
ടിബി രേഗിയായ ബിജുവിന് ഡോക്ടറുടെ സേവനം എപ്പോഴും ആവശ്യമാണ്. എന്നാല്‍ ഐസൊലേഷന്‍ വാര്‍ഡ് എന്ന് പറഞ്ഞ് ബിജുവിനെ ഇരുട്ടുമുറിയിലാണ് കിടത്തിയത്. ബിജുവിന്റെ മരണവുമായി ബന്ധപ്പെട്ടു പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ ആനുകൂല്യങ്ങളും മറ്റും ലഭിക്കില്ലെന്നു ബന്ധുക്കളോടു പോലീസ് പറഞ്ഞു. മൃതദേഹം സംസ്‌കരിക്കുമ്പോള്‍ വന്‍ സന്നാഹമാണ് പോലീസ് ഒരുക്കിയത്. ബിജുവിന്റെ മരണത്തിലെ ദുരൂഹത അകറ്റണം. കുടുംബത്തിനു നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles