സര്‍വജന ക്യാമ്പസ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കില ജനറല്‍ മാനേജര്‍ ജയചന്ദ്രന്‍ എം.സി യുടെ നേതൃത്വത്തില്‍ ഉള്ള എഞ്ചിനീയറിംഗ് വിംഗ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു

സുല്‍ത്താന്‍ ബത്തേരി: തടസ്സങ്ങള്‍ നീങ്ങി. 2023 ജനുവരി ഒന്നുമുതല്‍ ബത്തേരി സര്‍വ്വജന അന്താരാഷ്ട്ര നിലവാരത്തിലേക്ക്. സ്‌കൂള്‍ 2018ല്‍ കിഫ്ബി അനുവദിച്ച ഒരുകോടി രൂപയും, 2019 ല്‍ പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച രണ്ടു കോടി രൂപയും ചേര്‍ത്തു നിര്‍മിക്കുന്ന പ്രധാന ബ്ലോക്കിന്റെ സ്ട്രക്ച്ചറല്‍ ഡിസൈനുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങള്‍ നീങ്ങി. നഗരസഭാ ചെയര്‍മാന്‍ ടി കെ രമേശിന്റെ നേതൃത്വത്തില്‍ കില തിരുവനന്തപുരം ജനറല്‍ മാനേജര്‍ ജയചന്ദ്രന്‍ എം.സി യുടെ നേതൃത്വത്തില്‍ ഉള്ള എഞ്ചിനീയറിംഗ് വിംഗും, സര്‍വജന സ്‌കൂള്‍ പി.ടി.എ, പൊതുമരാമത്തു (കെട്ടിട വിഭാഗം), നഗരസഭ എഞ്ചിനീറിംഗ് വിങ് എന്നിവരുട സംയുക്ത യോഗം ചേര്‍ന്നാണ് വിഷയത്തില്‍ അന്തിമ തീരുമെടുത്തത്. 2022 ഡിസംബറില്‍ തന്നെ മൂന്ന് നില കെട്ടിടത്തിന്റെ മുഴുവന്‍ പ്രവര്‍ത്തികളും തീര്‍ക്കുമെന്ന് കോണ്‍ട്രാക്ടര്‍ രാംജിത് അസ്സോസിയേറ്റ്‌സ് യോഗത്തില്‍ ഉറപ്പു നല്‍കി. മൂന്ന് കോടി രൂപയുടെ ഹയര്‍ സെക്കന്ററി ബ്ലോക്കിന്റെ നിര്‍മാണം 2022 ഡിസംബറോടു കൂടി പൂര്‍ത്തിയാകുന്നതോടെ ആറു കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ചു പൂര്‍ത്തിയായി 1950ല്‍ സ്ഥാപിതമായ വയനാട്ടിലെ ആദ്യകാല സ്‌കൂളുകളില്‍ ഒന്നായ സര്‍വജന അതാരാഷ്ട്ര നിലവാരത്തിലേക്ക് ഉയരും. ഇതിനു പുറമേ വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ ഉപയോഗിച്ചുള്ള ഗ്രൗഡ് നവീകരണ പ്രൊജക്റ്റ് സര്‍കാരിന്റെ സജീവ പരിഗണനയിലാണ്.
സര്‍വജന സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ ടി കെ രമേശ്, കില ജനറല്‍ മാനേജര്‍ ജയചന്ദ്രന്‍ എം.സി, കൗണ്‍സിലര്‍ ജംഷീര്‍ അലി, പി ടി എ പ്രസിഡന്റ് അബ്ദുല്‍ അസിസ് മാടാല, എ ഇമാരായ മാധുരി കെ.ഇ, കവിത കെ, മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, വീണ നായര്‍ എ.പി, ഷിന്റോ കെ.കെ, അബ്ദുള്‍നാസര്‍ പി.എ, ജിജി ജേക്കബ് സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles