ഡോ. മഞ്ജുഷക്ക് യാത്രയയപ്പ് നല്‍കി

സ്ഥലംമാറിപ്പോകുന്ന തരുവണ ഹോമിയോ ആശുപത്രിയിലെ ഡോ. മഞ്ജുഷക്കു എച്ച്. എം. സി. കമ്മിറ്റി നല്‍കിയ യാത്രയയപ്പ്

തരുവണ: ആറു വര്‍ഷമായി തരുവണ ഹോമിയോ ആശുപത്രിയില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തതിന് ശേഷം സ്ഥലംമാറിപ്പോകുന്ന ഡോ. മഞ്ജുഷക്കു എച്ച്. എം. സി. കമ്മിറ്റി യാത്രയയപ്പ് നല്‍കി. വെള്ളമുണ്ട ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സുധി രാധകൃഷ്ണന്‍ മൊമെന്റോ നല്‍കി. വാര്‍ഡ് മെമ്പര്‍ കെ.കെ.സി. മൈമൂന അധ്യക്ഷത വഹിച്ചു. ഡോ. വിനീത, എച്ച്. എം. സി. മെമ്പര്‍മാരായ സി. മമ്മുഹാജി, കെ. സി. കെ. നജ്മുദീന്‍, ഉസ്മാന്‍ പള്ളിയാല്‍, ജംഷീര്‍, എം. നൗഷാദ്, നൗഫല്‍, കെ. വിജയന്‍, കെ. മുഹമ്മത്, ഉവൈസ്, രവി തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles