പന്നികള്‍ക്കു ഒരു കുഴപ്പവുമില്ല, വീണ്ടും പരിശോധിക്കണം-ഫാം ഉടമ

മാനന്തവാടി: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതായി പറയുന്ന ഫാമിലെ പന്നികള്‍ക്കു ഒരു കുഴപ്പവുമില്ലെന്നു ഉടമ. തവിഞ്ഞാലിലെ ഫാം ഉടമ വിന്‍സന്റിന്റേതാണ് പന്നികള്‍ക്കു ആഫ്രിക്കന്‍ പനി ഇല്ലെന്ന വാദം. ‘ ഫാമിലെ പന്നികള്‍ക്കു ആഫ്രിക്കന്‍ പനി ഉണ്ടെന്നു വിശ്വസിക്കുന്നില്ല. ഫാമിലെ 360 പന്നികള്‍ക്കു ഒരു കുഴപ്പവുമില്ല. ടെസ്റ്റ് പോസീറ്റീവെന്നു മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ പറയുന്ന പന്നി നന്നായി തീറ്റെയെടുക്കുന്നുണ്ട്. പന്നികള്‍ക്കു വൈറസ് ബാധ ഉണ്ടോയെന്നു ഒരിക്കല്‍ക്കൂടി പരിശോധിച്ചു ഉറപ്പുവരുത്തണം’ വിന്‍സന്റ് ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles