അലിഫ് ടാലന്റ് ടെസ്റ്റ് വിജയികള്‍

അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ പൊതുവിദ്യാലയങ്ങളില്‍ അറബി ഭാഷ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ സംസ്ഥാന സമിതി നടത്തുന്ന അലിഫ് അറബിക് ടാലന്റ് ജില്ലാതല മത്സരം നടത്തി. കല്‍പറ്റ എച്ച്.ഐ.എം യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ മൂന്ന് സബ്ജില്ലകളില്‍ നിന്നായി 53 മത്സരാര്‍ഥികള്‍ പങ്കെടുത്തു. അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി മോഹനന്‍, വയനാട് ഡയറ്റ് ലക്ച്ചറര്‍ സജി എം.ഒ, ഡബ്ല്യു.എം.ഒ കോളജ് അറബിക് വിഭാഗം തലവന്‍ ഡോ. നജ്മുദ്ദീന്‍ എന്നിവര്‍ സമ്മാനവിതരണം നടത്തി. കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ ജില്ലാ ഉപാധ്യക്ഷന്‍ സിദ്ദിഖ് കെ.എന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍സലാം എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ ശിഹാബ് മാളിയേക്കല്‍, സ്വാലിഹ് എ പി, നസ്‌റിന്‍, യൂനുസ്, നിഹ് മത്തുള്ള സഹല്‍, അബ്ദുല്‍ അസീസ്, അബ്ദുല്‍ ഹമീദ്, അമീന്‍ റാഷിദ്,സറീജ് സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജാഫര്‍ പികെ സ്വാഗതവും അലിഫ് വിംഗ് കണ്‍വീനര്‍ ബഷീര്‍ ടി നന്ദിയും പറഞ്ഞു.ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് ഉപഹാരവും പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
വിജയികള്‍:
എല്‍.പി വിഭാഗം
ഒന്നാം സ്ഥാനം: സന്‍ഹ ഫാത്തിമ (ജി.യു.പി.എസ് മാന്തവാടി), രണ്ടാം സ്ഥാനം: നിദ കെ. (ജി.എല്‍.പി.എസ് അണ്ടൂര്‍), മൂന്നാം സ്ഥാനം: സഹദിയ ഫാത്തിമ (ജി.എല്‍. പി. എസ് പീച്ചങ്കോട്).
യുപി വിഭാഗം:
ഒന്നാം സ്ഥാനം: ഫര്‍ഹ കെ (ഡബ്ല്യു.എം.ഒ യു. പി. എസ് മുട്ടില്‍), രണ്ടാം സ്ഥാനം: മിന്‍ഹാ ഫാത്തിമ (ജി.യു.പി.എസ് വെള്ളമുണ്ട), മൂന്നാം സ്ഥാനം: അമീന എസ് (ജി.എച്ച്. എസ്.എസ് വാളാട്)
ഹൈസ്‌കൂള്‍ വിഭാഗം
ഒന്നാം സ്ഥാനം: നാജിയ ഫാത്തിമ കെ (ജി.എച്ച്. എസ്.എസ്. തരുവണ), രണ്ടാം സ്ഥാനം: ഫാത്തിമ ജുമാന കെ.ടി (ഡബ്ല്യു.ഒ.വി.എച്ച്.എസ്. എസ്.മുട്ടില്‍),
മൂന്നാം സ്ഥാനം: ആയിഷ തസ്നി എ (ജി.എസ്.വി.എച്ച്.എസ്. സുല്‍ത്താന്‍ബത്തേരി).
ഹയര്‍സെക്കന്‍ഡറി വിഭാഗം
ഒന്നാം സ്ഥാനം: സല്‍മാനുല്‍ ഫാരിസി (ഡബ്ല്യു.ഒ.വി.എച്ച്.എസ്. എസ്.മുട്ടില്‍), രണ്ടാം സ്ഥാനം: നസീല്‍ ഹൈദര്‍ (ഡബ്ല്യു.ഒ.വി.എച്ച്.എസ്. എസ്.മുട്ടില്‍),
മൂന്നാം സ്ഥാനം: നിത ഷര്‍ബിന്‍ (ജി.എച്ച്. എസ്.എസ്. വടുവഞ്ചാല്‍).

0Shares

Leave a Reply

Your email address will not be published.

Social profiles