ജനാധിപത്യത്തിന്റെ മൂല്യബോധം തൊട്ടറിഞ്ഞ് അസംപ്ഷന്‍ എ.യു.പി സ്‌കൂള്‍

അസംപ്ഷന്‍ എ.യു.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്താന്‍ ക്യൂ നില്‍ക്കുന്ന കുട്ടികള്‍

സുല്‍ത്താന്‍ ബത്തേരി: കുട്ടികളില്‍ ജനാധിപത്യ മൂല്യങ്ങളും പൗരബോധവും വളര്‍ത്തിയെടുക്കുന്നതിനായി അസംപ്ഷന്‍ എ.യു.പി സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് രൂപീകരിച്ചു. ഏറ്റവും കൂടുതല്‍ വോട്ട്‌നേടിയ മെല്‍വിനെ സ്‌കൂള്‍ ലീഡറായി തെരഞ്ഞെടുത്തു. ഡെപ്യൂട്ടി ലീഡറായി ആന്‍ തെരേസ് അലക്‌സിനെയും ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി റിഹാം അബ്ദുള്‍ ലത്തീഫിനെയും തെരഞ്ഞെടുത്തു. സോഷ്യല്‍ സയന്‍സ് ക്ലബ് ഭാരവാഹികളായ സ്മിത തോമസ്, നവ്യ ഫിലിപ്പ് എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles