ഹര്‍ഘര്‍ തിരംഗ: ദേശീയപതാകകള്‍ വിതരണം ചെയ്യും

കല്‍പറ്റ: സ്വാതന്ത്ര്യദിനാഘോഷത്തിനോടനുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുന്ന ഹര്‍ഘര്‍ തിരംഗ പ്രോഗ്രാമിന് കുടുംബശ്രീ ദേശീയ പതാക വിതരണം ചെയ്യുമെന്ന് ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. സ്‌കൂള്‍ കുട്ടികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവയ്ക്ക് ആവശ്യമായ ദേശീയ പതാകകളാണ് കുടുംബശ്രീ വഴി ലഭ്യമാക്കുക. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കു ആവശ്യമായ പതാകകളുടെ എണ്ണം, വലിപ്പം എന്നിവ സംബന്ധിച്ച വിശദ വിവരങ്ങള്‍ ജൂലൈ 25നകം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്ററെ അറിയിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8848478861.

0Shares

Leave a Reply

Your email address will not be published.

Social profiles