ക്വിറ്റ് ഇന്ത്യാ ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും

പുല്‍പള്ളി: ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് 9ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കുന്നതിന് ജനതാദള്‍-എസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. അന്നേദിവസം ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണയുടെ വില വര്‍ദ്ധിപ്പിച്ചതിനെതിരെയും, ക്ഷീര ഉല്‍പ്പന്നങ്ങള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തുന്നതിനെതിരെയും, രാസവളങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിപ്പിച്ചതിനെതിരെയും കൊല്ലം, പാലക്കാട്, കണ്ണൂര്‍ എന്നീ മൂന്നു മേഖലകളിലായി ആഗസ്റ്റ് 23, 26, 30 തീയതികളില്‍ പ്രതിഷേധ കണ്‍വെന്‍ഷനുകള്‍ ചേരും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് മുള്ളന്‍മട അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബെന്നി കുറുമ്പാലക്കാട്ട്, സുബൈര്‍ കടന്നോളി, വി.പി വര്‍ക്കി, കെ. വിശ്വന്‍, ബി. രാധാകൃഷ്ണപിള്ള, കെ. അസീസ്, ഫ്രാന്‍സീസ് പുന്നോലി, എന്‍.കെ മുഹമ്മദ് കുട്ടി, ബേബി, രാജന്‍ ഒഴക്കോടി, ബാബു മീനംകൊല്ലി, അന്നമ്മ പൗലോസ്, നിസ്സാര്‍ പള്ളിമുക്ക് തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles