ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം റദ്ദ് ചെയ്യണം

കല്‍പറ്റ: ഔദ്യോഗിക പദവിയിലിരുന്ന് മദ്യപിച്ച് മാധ്യമ പ്രവര്‍ത്തകനായ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളി യാണെന്ന് ജില്ലാ ലഹരി നിര്‍മ്മാര്‍ജ്ജന സമിതി അഭിപ്രായപ്പെട്ടു. മദ്യപാനവും മദ്യലഹരിയില്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത് നീതീകരിക്കാവുന്നതല്ല. കോടതിയില്‍ കൊലക്കുറ്റത്തിന് വിചാരണ നേരിടുന്ന ഒരാളെ കലക്ടറായി നിയമിച്ച ഉത്തരവ് റദ്ദ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. സി. കുഞ്ഞബ്ദുള്ള, അബ്ദുല്‍ ഖാദര്‍ മടക്കിമല, അബു ഗൂഡലായ്, സി.എ.ബക്കര്‍, അബ്ദുള്ള അഞ്ചുകുന്ന്, അസീസ് വെള്ളമുണ്ട, മുഹമ്മദ് ആരാമം, വി.എം.എ.റഫീഖ്, ഉമ്മര്‍ മുസ്്‌ലിയാര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles