ലോഗോ ക്ഷണിച്ചു

കല്‍പ്പറ്റ: ഗവ.മെഡിക്കല്‍ കോളജിന് ഔദ്യോഗിക ലോഗോ നിര്‍മിക്കുന്നതിന് പൊതുജനങ്ങളില്‍നിന്നു അപേക്ഷ ക്ഷണിച്ചു. കൈകൊണ്ട് വരച്ചതോ, അച്ചടിച്ചതോ ആയ എന്‍ട്രികള്‍ ലോഗോയില്‍ ഉപയോഗിക്കുന്ന അടയാളങ്ങള്‍, വാക്കുകള്‍ എന്നിവയുടെ വിശദീകരണം മലയാളത്തിലോ ഇംഗ്ലീഷിലോ പ്രത്യേകം എഴുതി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, വയനാട് 670645 എന്ന വിലാസത്തിലോ നേരിട്ടോ ലഭ്യമാക്കണം. ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍ വരെ നല്‍കാം. ഓഗസ്റ്റ് 31നു ഉച്ചകഴിഞ്ഞു മൂന്നു വരെ സ്വീകരിക്കും. തെരഞ്ഞെടുക്കുന്ന എന്‍ട്രികള്‍ക്ക് പ്രശസ്തിപത്രവും പുരസ്‌കാരവും നല്‍കും. ഫോണ്‍: 04935 299424.

0Shares

Leave a Reply

Your email address will not be published.

Social profiles