ഡിജിറ്റല്‍ സാക്ഷരത കാമ്പയിന്‍ വയനാട് ജില്ലാതല ഉദ്ഘാടനം നടത്തി

ഡിജിറ്റല്‍ സാക്ഷരത കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കുന്നു.

മീനങ്ങാടി: പൊതു വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്‌കോള്‍ കേരള പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ അവബോധം നല്‍കുന്നതിനു ‘സത്യമേവ ജയതേ’ എന്ന പേരില്‍ നടത്തുന്ന ഡിജിറ്റല്‍ സാക്ഷരത കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം സിന്ധു ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയ സ്‌കോള്‍ കേരള വിദ്യാര്‍ഥികളെ അനുമോദിച്ചു. പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്‍, പഞ്ചായത്ത് അംഗം ടി.പി. ഷിജു, പിടിഎ പ്രസിഡന്റ് മനോജ് ചന്ദനക്കാവ്, സ്‌കോള്‍ കേരള ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ.എന്‍. രമേശന്‍, പാരലല്‍ കോളജ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഷാജന്‍ ജോസ്, ഡോ.ബാവ കെ. പാലുകുന്ന്, പി.ടി. ജോസ്, ടി.വി. ജോണി എന്നിവര്‍ പ്രസംഗിച്ചു. പരിശീലനത്തിനു എം.കെ. രാജേന്ദ്രന്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles